Blog

Articles & stories from KCYM Ayroor.

YOUTURN · Anti-Narcotic Campaign

ഒന്നു വായിച്ചിട്ട് പോ…

ശരിക്കും നമ്മൾ തെറ്റുകാരാണോ..?

ഒന്നു ആലോചിച്ചു നോക്കിക്കെ.

എന്തുകൊണ്ടായിരിക്കും ലഹരി വിൽപന ഇത്ര ശക്തിയാർജിച്ചത്?

തെറ്റ് കണ്ടിട്ടും എന്തിനാ നമ്മൾ കണ്ണടയ്ക്കുന്നത് ?

പേടിച്ചിട്ടോ?, അതോ നമ്മുടെ കുടുംബത്തിൽ അല്ലാഞ്ഞിട്ടോ ?

ഒരു ചെറിയ കഥ പറഞ്ഞു തുടങ്ങാ.

അങ്ങ് സോമാ രാജ്യത്ത് പുതിയൊരു അതിഥി വന്നു, പേര് കാൻസർ. അങ്ങേരു വന്നപാടെ ആമാശയത്തിലോട്ടു കേറി അവിടെ താമസം ഉറപ്പിച്ചു. പതിയെ അതു നശിപ്പിക്കാൻ തുടങ്ങി. ഇതുകണ്ട കിട്ടുണ്ണിച്ചേട്ടനും കരളും പരസ്പരം പറഞ്ഞു, നീ പേടിക്കണ്ടടാ ഉവേ അത് അങ്ങ് അവിടെ അല്ലെ ഇവിടേക്കൊന്നും വരത്തില്ല. ഇതുകേട്ടപ്പോ കിട്ടുണ്ണി ചേട്ടനു സന്തോഷായി. അവര് അത് അത്ര ഗൗനിച്ചില്ല, സോമാ രാജ്യത്തെ സന്ദേശ വാഹകർ പറയേണ്ടിടത്തു പറഞ്ഞതുമില്ല. പിന്നെ പറയണോ പുകിൽ. അതിഥി ആരാ മോൻ. പെട്ടന്ന് തന്നെ രാജ്യം മുഴുവൻ പടർന്നു. അപ്പൊ നമ്മുടെ കിട്ടുണ്ണി ചേട്ടൻ കരളിനോട് പറഞ്ഞു: എന്നാലും എന്റെ കരളേ, എന്നോട് ഇത് വേണ്ടാർന്നു. കരളിനു വിഷമമായി, മനസ്സിൽ പറഞ്ഞു സമയം വൈകിപ്പോയി.

ഇതു തന്നെ അല്ലെ ഇവിടെ നടക്കുന്നത്. നമ്മൾ അതൊന്നും അത്ര ഗൗനിക്കുന്നില്ല. ഒന്നോർക്കണം ലഹരി cancer പോലെയാണ്. ഒരു പക്ഷെ അത് നമ്മടെ കുടുംബത്തിൽ ആയിരിക്കില്ല, പക്ഷെ നിമിഷ നേരം മതി അത് പടർന്നു പന്തലിക്കാൻ. നമ്മുടെ ചുറ്റുപാട് എത്തുന്നതിനു മുൻപ്,

നമുക്ക് അത് തടയേണ്ടേ?

പേടിച്ചിട്ടാണെങ്കിൽ, ഇനി ആ പേടി വേണ്ട. നിങ്ങളുടെ ഒരു വിവരങ്ങളും പുറത്തു പോവാത്ത വിധത്തിൽ കേരള സർക്കാരിന്റെ ANTI NARCOTIC ARMY ഉണ്ട് നിങ്ങളുടെ കൂടെ.

ലഹരി ഉപയോഗമോ വില്പനയോ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ധൈര്യം ആയി സന്ദേശം അയക്കാം.

ANTI NARCOTIC ARMY യോദ്ധാവ് - 999 59 66 666 എന്ന WhatsApp നമ്പറിലേക്ക് സന്ദേശം അയക്കാം.

ആര്? എപ്പോൾ? എവിടെ വെച്ച്?

എന്നീ വിവരങ്ങളും സന്ദേശത്തിൽ ഉൾപ്പെടുത്തണം.

National Narcotic Helpline

1933

Toll-free, available 24/7

Anti Narcotic Army (Yodhav)

999 59 66 666

WhatsApp — confidential reporting

അന്നും ഇന്നും എന്നും ഒന്നേ പറയാൻ ഒള്ളു,

NARCOTICS IS A DIRTY BUSNIESS,

അത് ഇവിടെ ആരും ചെയ്യണ്ട.

#kcymayroor #youturn #kcymernakulamangamalymajorarchdioces #antinarcoticcampaign