Resources
Tools and resources for career growth and spiritual development.
KCYM JOB VACANCIES
An Initiative of KCYM Ernakulam Angamaly Major Archdiocese
തൊഴിലവസരങ്ങളുടെ സാധ്യതകൾ കൂടുതൽ പേരിലേക്ക് എത്തണമെന്നും ധാരാളം യുവജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന തൊഴിൽ ലഭിക്കണമെന്ന ആഗ്രഹത്തോടുകൂടി എറണാകുളം - അങ്കമാലി മേജർ അതിരൂപത കെ.സി.വൈ.എം 2021 സെപ്റ്റംബർ മുതൽ ആരംഭിച്ച സംരംഭം ആണിത്.
ഇതിലൂടെ ജോലി അവസരങ്ങൾ പ്രസിദ്ധീകരിക്കാനോ, ഈ ഗ്രൂപ്പിൽ അംഗങ്ങളാകുവാനോ പണമോ മറ്റ് ഉപഹാരങ്ങളോ ഞങ്ങൾ ആരിൽ നിന്നും ആവശ്യപ്പെടാറില്ല. തൊഴിൽ അന്വേഷകരിൽ നിന്നും പണം സ്വീകരിക്കാത്ത ആളുകളിൽ നിന്ന് മാത്രമേ തൊഴിൽ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുകയുള്ളൂ.
തൊഴിൽ അന്വേഷകരിൽ നിന്ന് ഏതെങ്കിലും തരത്തിൽ പണമോ നിങ്ങളുടെ ഏതെങ്കിലും പേഴ്സണൽ ഡോക്യുമെന്റ്സോ തൊഴിൽ ദാതാക്കൾ ആവശ്യപ്പെട്ടാൽ അതിന് ഞങ്ങൾക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല എന്നും, ഇത്തരം രേഖകൾ നിങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്വത്തിൽ നൽകേണ്ടതാണെന്നും അറിയിക്കുന്നു.
ഈ ഗ്രൂപ്പിലൂടെ കെ.സി.വൈ.എം എറണാകുളം - അങ്കമാലി മേജർ അതിരൂപത ലക്ഷ്യം വയ്ക്കുന്നത് തൊഴിലവസരങ്ങളുടെ സാധ്യതകൾ എത്രയും വേഗം തൊഴിൽ അന്വേഷകരിലേക്ക് എത്തിക്കുക എന്നതാണ്.
തൊഴിലില്ലായ്മ ഒരു പരിധിവരെ തുടച്ചുനീക്കുവാനുള്ള ഉദ്യമത്തിൽ ഞങ്ങളോട് സഹകരിക്കുന്ന എല്ലാ തൊഴിൽ ദാതാക്കളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു ❤️🤍💛
KCYM MEMBERSHIP
KCYM Ayroor — ഔദ്യോഗിക അംഗത്വം
അംഗത്വ വിശദാംശങ്ങൾ:
യോഗ്യത: 17 മുതൽ 35 വയസ്സ് വരെയുള്ള എല്ലാ യുവജനങ്ങളും (വിവാഹിതരും അവിവാഹിതരും ഉൾപ്പെടെ).
പ്രീ-മെമ്പർഷിപ്പ് സെഷൻ: പ്രീ മെമ്പർഷിപ് സെഷനിൽ നിർബന്ധമായും പങ്കെടുക്കണം.
അംഗത്വ ഫീസ്: ₹20
അംഗത്വ ദിനം: അംഗത്വ ദിനത്തിൽ വി. കുർബാനയോട് കൂടി ആരംഭിക്കുന്ന കർമങ്ങളിൽ എല്ലാവരും പങ്കെടുക്കേണ്ടതാണ്.
നിങ്ങളുടെ വിവരങ്ങൾ നൽകി റെജിസ്ട്രേഷൻ ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.
എല്ലാവരെയും ഔദ്യോഗികമായി അംഗമാകാൻ ഞങ്ങൾ ക്ഷണിക്കുന്നു.
കെ.സി.വൈ.എം. അയിരൂർ
Affiliation Certificate
KCYM Ayroor is officially affiliated to KCYM Ernakulam-Angamaly Major Archdiocese.